മരങ്ങൾ തൊടാൻ മടിക്കുന്നത് എന്തുകൊണ്ട് Crown Shyness ഒരു അവലോകനം

admin

2018-12-14 14:56:22

 

   മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്തു കൂടി നിങ്ങൾ നടന്നുപോകുമ്പോൾ മുകളിലേക്ക് ഒന്ന് നോക്കുക എത്ര നിബിഡമായ വനമേഖലയാണ് എങ്കിലും ഒരു മരത്തിൻറെ ഇലകൾ മറ്റൊരു മരത്തിൻറെ ഇലകളുമായി ഒരു നേരിയ അകലം പാലിച്ചുകൊണ്ട് നിൽക്കുന്നത് കാണാം ഈ പ്രതിഭാസത്തെയാണ് ക്രൗൺ ഷൈനസ് എന്നുപറയുന്നത്

  സാധാരണയായി ഈ നാണിച്ച് ഒതുങ്ങിനിൽക്കുന്ന പ്രതിഭാസം കണ്ടുവരുന്നത് ഒരേ വിഭാഗത്തിൽപ്പെട്ട മരങ്ങൾക്കിടയിൽ ആണെങ്കിലും പലപ്പോഴും മറ്റ് വിഭാഗത്തിൽപ്പെട്ട മരങ്ങളോടും അകലം പാലിക്കാൻ ശ്രമിക്കുന്നത് കാണാനാവും

കഴിഞ്ഞ നൂറ്റാണ്ടിൻറെ ആരംഭകാലം മുതൽതന്നെ ഈ വിഷയം മനുഷ്യരിൽ കൗതുകം ഉണർത്തുകയും അതിനെപ്പറ്റി പഠിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു എന്ന് ചരിത്രത്തിൽ കാണാൻ കഴിയും

  എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത് എന്ന് കൃത്യമായി ഒരു ഉത്തരം നൽകുവാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എങ്കിലും നിരവധി ഭാഗികമായ നിരീക്ഷണങ്ങൾ ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്

   കാറ്റടിക്കുമ്പോൾ മരത്തിൻറെ പുതുതായി തളിർക്കുന്ന നാമ്പുകൾ കൂട്ടിമുട്ടി ക്ഷതം സംഭവിക്കുകയും അതിനാൽ അവിടെ പുതുതായി ഇലകൾ മുളയ്ക്കാത്തതും ഒരു കാരണമായി കണക്കാക്കപ്പെടുന്നു

 M.R.Jacob എന്ന ഓസ്ട്രേലിയൻ 1955 ൽ നടത്തിയ പഠനത്തിൽ പുതുതായി നാമ്പിടുന്ന മുകുളങ്ങൾക്ക് സ്പർശനശേഷി കൂടുതൽ ആയിരിക്കും എന്നും അതിനാൽ ഇവയ്ക്ക് മറ്റ് ഇലകളുടെ സാമിപ്യം എളുപ്പത്തിൽ മനസ്സിലാക്കാമെന്നും നിഗമനങ്ങളിൽ എത്തിയിരുന്നു

അതുപോലെ മറ്റൊരു മരത്തിൻറെ തണലിലേക്ക് നീങ്ങി നിൽക്കുന്നത് ഇലകൾക്ക് സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞ് സ്വയം മാറിനിൽക്കുന്നതാണ് എന്നൊരു നിഗമനവും ഉണ്ട്

മരങ്ങളുടെ ഇലകളേയും തടിയെയും നശിപ്പിക്കുന്ന ചില പുഴുക്കളുടെ കടന്നുകയറ്റം പ്രതിരോധിക്കാനായി മാറ്റി നില്ക്കുന്നതാണ് എന്നൊരു നിഗമനവും ഉണ്ട്

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വൃക്ഷങ്ങളുടെ മുകൾഭാഗം കൃത്യമായി മുറിച്ചു വെച്ച പോലെ ഇങ്ങിനെ തുടരുന്നതിന്റെ കാരണങ്ങളെ പറ്റി ഒരു ഏകീകരിച്ച അഭിപ്രായത്തിൽ എത്തുവാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ പേജ് ലൈക് ചെയ്യുക.

Recent Post

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.

Similar Post You May Like