കുഴിയാന എന്ന Antlion

admin

2018-12-14 15:55:47

കുഴിയാനയെ കാണാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല മണ്ണിൽ ഒരിഞ്ച് വ്യാസത്തിൽ കോൺ ആകൃതിയിൽ കുഴിയെടുത്ത് അതിൽ ഇരുന്നു ഇരപിടിക്കുന്ന സ്വഭാവക്കാരാണ് കുഴിയാനകൾ . Antlion എന്നാണ് ഇംഗ്ലീഷ് നാമമെങ്കിലും സിംഹവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നാൽ ഉറുമ്പുകൾക്ക് ഇടയിലെ സിംഹം എന്ന അർത്ഥത്തിലായിരിക്കും ഇവയ്ക്ക് ഈ പേരു വന്നത്എന്ന് അനുമാനിക്കാം,

അരികിലൂടെ പോകുന്ന ഉറുമ്പുകളെയും മറ്റു ചെറുപ്രാണികളെയും മണ്ണെറിഞ്ഞു വീഴ്ത്തി അവയെ ഭക്ഷണമാക്കി മാറ്റുകയാണ് കുഴിയാനകൾ ചെയ്യുന്നത്

എന്നാൽ ഈ കുഴിയാനകൾ ശരിക്കും എന്താണ് എന്ന് എത്രപേർക്ക് അറിയാം

ഒരു തുമ്പി വർഗത്തിൽപെട്ട ജീവിയുടെ വളർച്ചയുടെ ഒരു ഘട്ടം മാത്രമാണ് ഈ കുഴിയാനകൾ

 ഇവയുടെ ജീവിതചക്രം ആരംഭിക്കുന്നത് ഒരു മുതിർന്ന Antlion മുട്ടയിടുന്നത് മുതലാണ് ഏതെങ്കിലും തണലുള്ള പ്രദേശമാണ് ഇവ മുട്ടയിടാൻ തിരഞ്ഞെടുക്കുക പിന്നീട് ഈ മുട്ടകൾ ലാർവകളായി പരിണമിക്കുന്നതാണ് നാം കാണുന്ന കുഴിയാനകൾ തുടർന്ന് കൊക്കൂൺ അവസ്ഥ കൈവരുന്ന ഈ ജീവി എവിടെയെങ്കിലും പറ്റിപ്പിടിച്ച് കിടക്കുകയും ഏതാനും ദിവസത്തിനുള്ളിൽ തന്നെ പൂർണ വളർച്ച എത്തി തുമ്പിയായി പുറത്തേക്ക് വരികയും ചെയ്യുന്നു

പരമാവധി 45 ദിവസം മാത്രം ആയുസ്സുള്ള ഈ ചെറുജീവി ആവാസ വ്യവസ്ഥയിലുള്ള മാറ്റവും കെട്ടിടങ്ങൾ അടക്കമുള്ള മനുഷ്യരുടെ കടന്നുകയറ്റവും കാരണം അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ പേജ് ലൈക് ചെയ്യുക.

Recent Post

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.

Similar Post You May Like